KeralaLatest NewsNews

പാര്‍ട്ടിക്ക് ഗുണമില്ലെന്ന വിമര്‍ശനത്തിന് പിന്നാലെ ഇറങ്ങിപ്പോയോ? മറുപടിയുമായി മുരളീധരൻ

തിരുവനന്തപുരം : കേന്ദ്രമന്ത്രിയെ കൊണ്ട് പാർട്ടിക്ക് ​ഗുണമില്ലെന്ന വിമർശനത്തിന് പിന്നാലെ ബിജെപി ജില്ലാ നേത‍ൃയോ​ഗത്തിൽ നിന്ന് ഇറങ്ങിപോയെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ.

സിപിഐഎം അനുഭാവികൾ എല്ലാ മാധ്യമസ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്നും വാർത്ത മാധ്യമ സൃഷ്ടിയാമെന്നും മുരളീധരൻ പറഞ്ഞു. ബിജെപിയുടെ യോഗത്തിൽ ഈ പറഞ്ഞ രീതിയിൽ ഒരു കാര്യവും നടന്നിട്ടില്ലെന്നും താനും കൂടി ചേർന്ന് വിളിച്ച യോ​ഗം എന്തിന് ബഹിഷ്കരുക്കണമെന്നും മുരളീധരൻ ചോദിച്ചു.

Read Also  :  അഴുക്കുചാലില്‍ യുവതിയുടെ മൃതദേഹം; കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റ നിലയിൽ

ബിജെപി സംസ്ഥാന നേതൃത്വം പരാജയമാണെന്നും കേന്ദ്രമന്ത്രിയെ കൊണ്ട് പാർട്ടിക്കൊരു ഗുണമില്ലെന്നും വിമർശനം ഉയർന്നതിന് പിന്നാലെ യോഗത്തിൽ നിന്ന് മുരളീധരൻ ഇറങ്ങിപ്പോയെന്നായിരുന്നു വാർത്തകൾ.

shortlink

Related Articles

Post Your Comments


Back to top button