Latest NewsIndia

‘ഇന്ത്യയുടെ അത്യാവശ്യ സമയത്ത് സഹായിച്ച സുഹൃത്തിനൊപ്പം’; ഇസ്രായേലിനെ പിന്തുണച്ച്‌ നടി കങ്കണ

ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന സൈബര്‍ ക്യാമ്പയ്‌ന്റെ ഭാഗമായാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ന്യൂഡൽഹി: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച്‌ നടി കങ്കണ റണൗട്ട്.  ഇന്ത്യ ഇസ്രായേലിനൊപ്പം എന്ന സൈബര്‍ ക്യാമ്പയ്‌ന്റെ ഭാഗമായാണ് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.

ഇന്ത്യക്ക് ആവശ്യമായ ഘട്ടത്തില്‍ യുഎസിന്റെ എതിര്‍പ്പ് പോലും വക വയ്ക്കാതെ ഇസ്രായേല്‍ മിസൈല്‍ എത്തിച്ചു തന്നിട്ടുണ്ട്, കോവിഡ് പ്രതിസന്ധിയില്‍ രാജ്യത്തിന് ആവശ്യമായ മരുന്നുകള്‍ രണ്ടാമതായി എത്തിച്ച്‌ തന്നത് ഇസ്രായേലാണ്, എന്ന എഴുത്തുകാരന്‍ ആനന്ദ് രങ്കനാഥന്റെ ട്വീറ്റ് പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം.

read also: നിരവധി മാവോയിസ്‌റ്റുകൾ കോവിഡ് ബാധിച്ച്‌ മരിച്ചു: കാലാവധി കഴിഞ്ഞ മരുന്ന് കഴിച്ചും നിരവധി ഭീകരർ ഗുരുതരാവസ്ഥയിൽ

അത്യാവശ്യ സമയത്ത് സഹായിച്ച സുഹൃത്തിനൊപ്പമാണ് ഇന്ത്യ എന്ന് കങ്കണ കുറിച്ചു. ഇസ്രായേലിനോട് നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. ദിവസങ്ങളായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ സേനയും ഹമാസും പരസ്പരം വ്യോമാക്രമണം നടത്തി വരുകയാണ്.

കഴിഞ്ഞ ദിവസം ഇസ്രായേലില്‍ ഹമാസ് നടത്തിയ ഷെല്‍ ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇസ്രായേലിലെ അഷ്‌കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button