തിരുവനന്തപുരം: ലോക നഴ്‌സ് ദിനത്തിൽ എല്ലാ നഴ്‌സുമാർക്കും ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരിയ്ക്കെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുമ്പോൾ അതിനെതിരെയുള്ള പോരാട്ടത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്‌സുമാരെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നഴ്‌സുമാരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിത്. മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്വജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്‌സുമാർ. സമൂഹമെന്ന നിലയിൽ അത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതൽ പിന്തുണ നഴ്‌സുമാർക്ക് നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
കോവിഡ് മഹാമാരിയ്ക്കെതിരെ ലോകം പോരാടിക്കൊണ്ടിരിക്കുമ്പോൾ അതിനെതിരെയുള്ള പോരാട്ടത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തേക്കാളും അനിവാര്യമായ ഘട്ടമാണിത്. മാതൃകാപരമായ രീതിയിൽ ആ ഉത്തരവാദിത്വം നിർവഹിക്കുന്ന എല്ലാ നഴ്സുമാർക്കും ‘ലോക നഴ്സസ് ദിന’ ആശംസകൾ ഹൃദയപൂർവ്വം നേരുന്നു.
അതോടൊപ്പം, നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറയുകയാണ്. രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്സുമാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നാണ് എന്നുള്ളത് ആതുരശുശ്രൂഷ രംഗത്ത് എത്രമാത്രം നിർണായകമാണ് അവരുടെ സ്ഥാനമെന്ന യാഥാർത്ഥ്യത്തിന് അടിവരയിടുകയാണ്. നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിത്.
Read Also: തെരഞ്ഞെടുപ്പിൽ തനിക്ക് വോട്ട് ചെയ്യാത്തവരോട് കൃഷ്ണ കുമാറിന് പറയാനുള്ളത് ഒരു കാര്യം മാത്രം
സ്വജീവൻ പണയം വച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്സുമാർ എന്ന് ഈ സംഭവം നമ്മെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. സമൂഹമെന്ന നിലയിൽ അത് തിരിച്ചറിഞ്ഞു കൊണ്ട് കൂടുതൽ പിന്തുണ നഴ്സുമാർക്ക് നമ്മൾ നൽകേണ്ടതുണ്ട്. ഈ അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കേരളത്തിൻ്റെ ആദരവും സ്നേഹവും നഴ്സുമാർക്കൊപ്പമുണ്ടാകുമെന്ന് നമുക്ക് ഉറപ്പിക്കാം. ആ സന്ദേശം എല്ലാവരുമായി പങ്കുവയ്ക്കാം.
കോവിഡ് മഹാമാരി ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ ഈ കാലത്ത് അതിനെതിരെ മനുഷ്യരാശി ഉയർത്തുന്ന പോരാട്ടാത്തിലെ നിർണായക…
Posted by Pinarayi Vijayan on Wednesday, May 12, 2021
Post Your Comments