13 May Thursday

യുവാക്കൾക്ക്‌ വാക്‌സിൻ ഉടൻ: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday May 12, 2021

തിരുവനന്തപുരം
പതിനെട്ടിനും 45നും ഇടയിൽ പ്രായമുള്ളവർക്കായി വാങ്ങുന്ന വാക്‌സിൻ അവർക്കുതന്നെ ഉറപ്പാക്കുമെന്ന്‌‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും നൽകാൻ വാക്‌സിൻ ഒരുമിച്ച്‌ ലഭ്യമാകാത്തത് പ്രശ്നമാണ്‌. വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണത്തിന് തദ്ദേശ സ്വയംഭരണ, ആരോഗ്യവകുപ്പ് കൂട്ടായി ശ്രദ്ധിക്കണം. പൊലീസ് സഹായം തേടാം.

വേണം 2.26 കോടി ഡോസ്

നാൽപ്പത്തഞ്ച്‌ വയസ്സിനു മുകളിൽ  1.13 കോടിപേരുള്ളതിനാൽ വാക്‌സിനേഷൻ പൂർത്തിയാക്കാൻ 2.26 കോടി ഡോസ് വേണം. ഈ വാക്സിൻ കേന്ദ്ര സർക്കാർ നൽകുമെന്ന്‌  പുതിയ നയത്തിൽ പറയുന്നു. കോവിഡ് രണ്ടാംതരംഗത്തിൽ മരണനിരക്ക് കുറച്ചുനിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ പെട്ടെന്ന് പൂർത്തിയാക്കണം. അതിനാൽ, കേരളത്തിന്‌ അർഹമായ വാക്സിൻ എത്രയുംവേഗം ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്‌.

ആന്റിജനാണ്‌ 
കൂടുതൽ 
പ്രായോഗികം
ആന്റിജൻ പരിശോധനയാണ്‌ കൂടുതൽ പ്രായോഗികമെന്ന്‌ മുഖ്യമന്ത്രി  . മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റ്‌ ലഭ്യമാണ്‌. ആന്റിജൻ നെഗറ്റീവായവരിൽ രോഗം സംശയിക്കുന്നവർക്കുമാത്രം ആർടിപിസിആർ മതി. ഇതുസംബന്ധിച്ച ഐസിഎംആറിന്റെ പുതിയ മാർഗനിർദേശമുണ്ടെന്നും  അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top