KeralaLatest NewsNews

മീറ്റര്‍ റീഡിംഗ് ഇനി സ്വയം രേഖപ്പെടുത്താം; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സെല്‍ഫ് മീറ്റര്‍ റീഡിംഗിന് അവസരമൊരുക്കി കെഎസ്ഇബി

ഇതിനായി പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല

തിരുവനന്തപുരം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിംഗ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം.

Also Read: ലോക്ക് ഡൗണില്‍ ചാരായം വാറ്റുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

ഇതിനായി പ്രത്യേക ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടുമുന്‍പത്തെ റീഡിംഗ് സ്‌ക്രീനില്‍ കാണാനാകും. ഇതിനടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിംഗ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിംഗ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിംഗ് പൂര്‍ത്തിയായെന്ന് ‘കണ്‍ഫേം മീറ്റര്‍ റീഡിംഗ് ഓപ്ഷ’നില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിംഗ് പൂര്‍ത്തിയാകുമെന്ന് കെഎസ്ഇബി അറിയിച്ചു.

അതാത് പ്രദേശത്തെ കെഎസ്ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ഈ പേജില്‍ ലഭ്യമായിരിക്കും. ഉപയോക്താവ് രേഖപ്പെടുത്തിയ റീഡിംഗും ഫോട്ടോയിലെ റീഡിംഗും പരിശോധിച്ച ശേഷം അടയ്‌ക്കേണ്ട തുക എസ്എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും. കെഎസ്ഇബിയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് ഈ സേവനം ലഭ്യമാവുകയില്ല. https://ws.kseb.in/OMSWeb/registration എന്ന ലിങ്കില്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും കെഎസ്ഇബി അറിയിച്ചു.

Related Articles

Post Your Comments


Back to top button