Latest NewsNewsFootballSports

മെസ്സി ബാഴ്‌സലോണയിൽ തുടരും, ഉടൻ പുതിയ കരാർ ഒപ്പുവെക്കും

സൂപ്പർതാരം ലയണൽ മെസ്സി ബാഴ്‌സലോണയിൽ തുടരും. മെസ്സി ക്ലബ് വിടില്ലെന്നും ഉടൻ തന്നെ താരം ബാഴ്‌സലോണയിൽ പുതിയ കരാർ ഒപ്പുവെയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാർസയുടെ പുതിയ പ്രസിഡന്റ് ലപോർട ചുമതലയേറ്റതിനു ശേഷം നടത്തിയ ചർച്ചകളിൽ മെസ്സി തൃപ്തനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

മെസി ആഗ്രഹിക്കുന്നത് പോലെ ടീമിനെ ശക്തമാക്കാൻ ഉള്ളതെല്ലാം ചെയ്യാൻ ഒരുക്കമാണെന്ന് ലപോർട അറിയിച്ചിട്ടുണ്ട്. മെസ്സിയുടെ പിതാവും ഏജന്റുമായ ജോർഗൊ മെസ്സിയുമായി ലപോർട ചർച്ച നടത്തി. ക്ലബ് വിടാൻ മെസി കഴിഞ്ഞ സീസണിൽ തീരുമാനിച്ചിരുന്നു.

എന്നാൽ ബാർതൊമയു ക്ലബ് വിട്ടതോടെ ടീമുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി. മെസ്സി ഓഫർ ചെയ്ത മൂന്ന് വർഷത്തെ കരാർ താരം അംഗീകരിക്കാനാണ് സാധ്യത. ഏപ്രിൽ ആദ്യ വാരം തന്നെ മെസ്സി കരാർ ഒപ്പുവെയ്ക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ബാഴ്‌സലോണയുമായി മെസ്സിയുടെ കരാർ ഈ ജൂണോടെ അവസാനിക്കും.

Related Articles

Post Your Comments


Back to top button