Latest NewsNewsInternational

മാതൃദിനത്തിന്റെ തലേദിവസം 65-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ന്യൂയോർക്ക് : മാതൃദിനത്തിന്റെ തലേദിവസം സ്വന്തം അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകൻ. 28 വയസുകാരനായ പുഷ്‌കർ ശർമ്മയാണ് 65 കാരിയായ സൊരാജ് ശർമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. മാതൃദിനത്തിന്റെ തലേദിവസം ന്യൂയോർക്കിലാണ് സംഭവം. ജമൈക്കയിലെ വീട്ടിൽ വെച്ച് ശനിയാഴ്ച രാവിലെയോടെയാണ് കൊലപാതകം നടന്നത്.

Read Also : വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കകം നവവധു മരിച്ചു ; അന്ത്യകർമ്മങ്ങൾ ചെയ്ത് ഭർത്താവ്

അമ്മയെ പുറകിൽ നിന്നും ആക്രമിച്ച യുവാവ് ശ്വാസം മുട്ടിക്കുകയായിരുന്നു. മുഖത്ത് മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന് പോലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. മാനസിക ബുദ്ധിമുട്ടുകൾക്കുള്ള മരുന്നുകളും ഇയാൾ കഴിച്ചിരുന്നു.

സൊരാജ് ശർമ്മയുടെ മകളാണ് അമ്മയെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Post Your Comments


Back to top button