11 May Tuesday

ഓരോ ചുവടും പൊരുതി മുന്നേറിയ ധീരവനിത: കെ ജെ തോമസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 11, 2021
കോട്ടയം > രാഷ്ട്രീയ ജീവിതത്തില്‍ ഓരോ ചുവടും പൊരുതി മുന്നേറിയ ധീരവനിതയായിരുന്നു കെ ആര്‍ ഗൌരിയമ്മയെന്നു ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ്‌ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മന്ത്രി എന്ന നിലയില്‍ അവരുടെ കാര്യക്ഷമതയും നേതൃപാടവവും അതുല്യമായിരുന്നു. ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ക്കും ഉപദേശങ്ങള്‍ക്കും അപ്പുറം കടന്നു ജനക്ഷേമ തീരുമാനങ്ങള്‍ എടുക്കാന്‍ അവരെന്നും മികവു കാട്ടി.  വ്യവസ്ഥാപിത ഭരണകൂട രീതികളോട് പൊരുതിയാണ് അവര്‍ ജനകീയ മന്ത്രിയായി മാറിയത്.

സ്ത്രീയ്ക്ക് സമൂഹം കല്‍പ്പിച്ച രണ്ടാം പദവിമറികടന്നു ജനമനസ്സില്‍ ഇടംനേടിയ നേതൃ ബിംബമായി വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്തിനോടും എതിരിടാനുള്ള തന്റേടം അവരുടെ മുഖമുദ്രയായിരുന്നു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന  രാഷ്ട്രീയ ജീവിതം ചരിത്രമാക്കിയാണ് അവര്‍ വിടവാങ്ങുന്നത്. ധീരരായ കമ്യൂണിസ്റ്റ് പോരാളികള്‍ക്കൊപ്പം ആ പേര് എന്നും ഓര്‍മ്മിയ്ക്കപ്പെടും
എന്നതില്‍ സംശയമില്ല-കെ ജെ തോമസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top