COVID 19KeralaLatest NewsNews

ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വിവാഹശേഷം വരനും വധുവിനും നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോകാം; പുതിയ വ്യവസ്ഥകളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പൊലീസ്. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.

Read Also : മതേതരത്വത്തിന്റെ മഹനീയ മാതൃകയായി ഒരു ഗ്രാമം: അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് മുസ്ലിം മതപണ്ഡിതൻ ഗ്രാമമുഖ്യൻ

മേയ് 8, 9 തീയതികളില്‍ നടന്ന വിവാഹ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയതിന്റെ പേരില്‍ പകര്‍ച്ച വ്യാധി പ്രതിരോധ ഓര്‍ഡിനന്‍സ് പ്രകാരം നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. വിവാഹ ചടങ്ങില്‍ ഇരുപത്തിയൊന്നാമത്തെ ആള്‍ എത്തിയാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് പൊലീസിന് കിട്ടിയ നിര്‍ദേശം.

വരന്‍, വധു, മാതാപിതാക്കള്‍ ഉള്‍പ്പടെ ചടങ്ങില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കെതിരെയും കേസുണ്ടാകും.ഓഡിറ്റോറിയം, ആരാധനാലയം എന്നിവയുടെ ചുമതലക്കാരും പ്രതികളാകും. 5000 രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. വിവാഹത്തിന് അനുമതി തേടി ജാഗ്രത പോര്‍ട്ടലില്‍ അപേക്ഷിക്കുന്നതു മുതല്‍ ചടങ്ങ് പൂര്‍ത്തിയാകുന്നതു വരെ പൊലീസ് നിരീക്ഷണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Related Articles

Post Your Comments


Back to top button