Latest NewsNewsIndia

വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കകം നവവധു മരിച്ചു ; അന്ത്യകർമ്മങ്ങൾ ചെയ്ത് ഭർത്താവ്

മുൻഗർ : ബീഹാറിലെ മുൻഗർ ജില്ലയിലാണ് അതിദാരുണമായ സംഭവം നടന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം സന്തോഷം നിറഞ്ഞു നിന്ന വിവാഹ വീട് മണിക്കൂറുകൾക്കകം മരണവീടായി മാറുകയായിരുന്നു.

Read Also : കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിൽ ; രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നെന്ന് ആരോഗ്യമന്ത്രാലയം

മുൻഗെർ ജില്ലയിലെ ഖുദിയ ഗ്രാമത്തിലെ നിഷ കുമാരിയുടെയും രഞ്ജൻ യാദവ് എന്ന രഞ്ജയിയുടെ കുടുംബം സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് മെയ് എട്ടിന് തന്നെ വിവാഹം നടന്നു. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങളെ തുടർന്ന് കുറച്ച് പേർ മാത്രമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ.

എല്ലാ ആചാരാനുഷ്ഠാനങ്ങളോടെയും നടന്ന വിവാഹം ചടങ്ങുകൾക്ക് ശേഷം നിഷയ്ക്ക് പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനാൽ നിഷയെ താരാപൂരിലെ ഒരു കമ്മ്യൂണിറ്റി സെന്ററിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതനുസരിച് ഭാഗൽപൂരിലേക്ക് കൊണ്ടുപോയി. ചികിത്സയിലായിരിക്കെ നിഷ മരിച്ചു. വധുവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ സംസ്കരിക്കുകയും ഭർത്താവ് തന്നെ അന്ത്യകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തു.

Related Articles

Post Your Comments


Back to top button