KeralaNattuvarthaNews

ചോവത്തി എന്ന് വിളിച്ച്‌ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്ന സി പി എമ്മുകാർ ഇപ്പോൾ ആദരാഞ്ജലികൾ കൊണ്ട് മുഖം മറയ്ക്കുന്നു

ആലപ്പുഴ: 1946ലാണ് കെ ആർ ഗൗരിയമ്മ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുന്നത്. നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചു. കൊടിയ പൊലിസ് മര്‍ദനങ്ങള്‍ക്കിരയായി. ‘പൊലിസിന്റെ ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന അവരുടെ വാക്കുകള്‍ അക്കാലത്തെ ലോക്കപ്പ് മര്‍ദനത്തെക്കുറിച്ചുള്ള നേര്‍സാക്ഷ്യമായിരുന്നു. ആ സാമൂഹികന്തരീക്ഷത്തിലാണ് ഗൗരിയമ്മ ഒരു കമ്മ്യൂണിസ്റ്റുകാരിയായി മാറുന്നത്.

Also Read:ഇന്ത്യ പോരാടുന്നത് കോവിഡിനോട് മാത്രമല്ല, അതിനേക്കാൾ അപകടകാരികളായ മാധ്യമ കഴുകന്മാരോടും അവരുടെ വ്യാജ വാർത്തകളോടും

‘ഞാന്‍ ഒരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞില്ല’ എന്ന് തുറന്നടിച്ചതും കെ.ആര്‍ ഗൗരിയമ്മ തന്നെയാണ്. അവര്‍ മുഖ്യമന്ത്രിയാകുമെന്ന് വരെ പറഞ്ഞുകേട്ട 1987ലെ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ നീക്കങ്ങളാണ് ഗൗരിയമ്മയെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ഗൗരിയമ്മയെ മുന്നില്‍നിര്‍ത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം.
പക്ഷെ , അധികാര കസേരയിൽ അന്നുണ്ടായിരുന്നത് ഇ.കെ നായനാരായിരുന്നു. ഇ.എം.എസാണ് ആ തിരക്കഥ തയ്യാറാക്കിയതെന്ന് ഗൗരിയമ്മ പിന്നീട് തുറന്നടിച്ചിട്ടുമുണ്ട്.

പിന്നാക്ക ജാതിക്കാരിയായതുകൊണ്ടാണ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നതെന്ന് ഗൗരിയമ്മ തുറന്നു പറഞ്ഞു. ഇത് ഏറെ വിവാദങ്ങള്‍ക്കാണ് വഴി തുറന്നത്. അത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നായനാരെ വിളിച്ചുവരുത്തി മുഖ്യമന്ത്രിയാക്കി. ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്ബായിരുന്നു ഇതിനു കാരണമെന്നും അവര്‍ ആരോപിച്ചിരുന്നു. നിലപാടുകള്‍ തുറന്നു പറഞ്ഞതു തന്നെയായിരുന്നു കെ.ആര്‍ ഗൗരിയമ്മെ വ്യത്യസ്തയാക്കിയത്. വ്യക്തി ജീവിതത്തിലെ നഷ്ടങ്ങളും ലാഭങ്ങളും കൂട്ടിച്ചേര്‍ക്കുമ്ബോള്‍ ആ വലിയ പട്ടിക നഷ്ടങ്ങളുടേതു തന്നെയായിരുന്നു. ഗൗരിയമ്മ ഇപ്പോഴും ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നത്, ജാതി പുരുഷ കേസരികൾക്ക് മുൻപിൽ മുട്ടു മടക്കാത്തവർ എന്ന നിലയിലാണ്.

Related Articles

Post Your Comments


Back to top button