Latest NewsNewsIndia

ഇന്ത്യയുടെ പ്രതിരോധം ഫലം കാണുന്നു; പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്നത് തുടര്‍ച്ചയായ കുറവ്

പുതുതായി 3,29,942 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം വീണ്ടും 4 ലക്ഷത്തിന് താഴെയായി. പുതുതായി 3,29,942 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Also Read: ബിഐഎസ് ഹാൾമാർക്കിംഗ്; ജൂൺ 14 വരെ വ്യാപാരികൾക്ക് നേരെ നടപടി പാടില്ലെന്ന് സർക്കാരിന് നിർദ്ദേശം നൽകി കോടതി

രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,29,92,517 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 1,90,27,304 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേര്‍ ആശുപത്രി വിട്ടതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,15,221 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,876 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ മരണം 2,49,992 ആയി.

വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ 17,27,10,066 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. സംസ്ഥാനങ്ങളുടെ വാക്‌സിനേഷന്‍ രീതികളില്‍ കടുത്ത അതൃപ്തിയാണ് കേന്ദ്ര സര്‍ക്കാരിന് ഉള്ളത്. വാക്‌സിനേഷന്‍ നടപടികള്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

Related Articles

Post Your Comments


Back to top button