Latest NewsIndia

40 മുസ്‌ലിം കുടുംബങ്ങളിൽ നിന്ന് 250 പേർ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു

മുഗൾ കാലത്തു ഔറംഗസേബിന്റെ ഭരണ സമയത്തു നിർബന്ധപൂർവം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു

ഹിസാർ/ ഹരിയാന: ബിദ്‌മിറയിൽ നിന്നുള്ള 40 മുസ്‌ലിം കുടുംബങ്ങളിലെ 250 ഓളം അംഗങ്ങൾ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ ഹിന്ദുമതം സ്വീകരിച്ചത്. കുടുംബത്തിലെ 80 വയസ്സുള്ള ഒരു സ്ത്രീയുടെ അന്ത്യകർമങ്ങൾ ഹിന്ദുമതാചാരം അനുസരിച്ച് നടത്തുകയും ചെയ്തു. നേരത്തെ ദനോഡ കലൻ ഗ്രാമത്തിൽ ഏപ്രിൽ 18 നു 35 അംഗങ്ങൾ ഉള്ള മറ്റ് 6 കുടുംബങ്ങൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു.

ഗ്രാമവാസിയുടെ അഭിപ്രായത്തിൽ, ബിത്മദയിലെ ഈ കുടുംബങ്ങൾ സ്വാതന്ത്ര്യത്തിനു മുൻപ് ഇവിടെ താമസിച്ചിരുന്നവർ ആണെന്നാണ്.
അതേസമയം പരിവർത്തനം ചെയ്ത കുടുംബത്തിലെ അംഗമായ സത് ബീർ അവകാശപ്പെടുന്നത് താൻ ഡൂം ജാതിയിൽ നിന്നുള്ളയാളാണെന്നും മുഗൾ കാലത്തു ഔറംഗസേബിന്റെ ഭരണ സമയത്തു നിർബന്ധപൂർവം ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു എന്നുമാണ്.

read also: കർഷക പ്രതിഷേധത്തിനിടെ ബലാൽസംഗം: പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ആറ് പേർക്കെതിരേ എഫ്‌ഐആർ

പിന്നീട് സ്വാതന്ത്ര്യാനന്തരം പതിയെ തങ്ങൾ തങ്ങളുടെ പഴയ ആചാരങ്ങളിലേക്ക് മടങ്ങിവരികയായിരുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ എല്ലാ ഹൈന്ദവ ആഘോഷങ്ങളും ആചരിക്കുമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

 

 

Related Articles

Post Your Comments


Back to top button