KeralaLatest NewsNews

മാടമ്പിത്തരത്തിന് മുന്നിൽ തല കുനിക്കാത്ത ധീരത; സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഗൗരിയമ്മയെന്ന് സന്ദീപ് വാചസ്പതി

ആലപ്പുഴ: കെ ആർ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. കേരളാ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് ഗൗരിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ടിവി തോമസുമായി പിരിയേണ്ടിയിരുന്നില്ല’; തടവറയിലെ പ്രണയവും വിവാഹവും പിന്നെ വേർപിരിയലും, സംഭവബഹുലം ഗൗരി അമ്മയുടെ പ്രണയം

ജനസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ഗൗരിയമ്മ. പാർട്ടിയിലെ ഉൾപ്പടെയുള്ള മാടമ്പിത്തരത്തിന് മുന്നിൽ തല കുനിക്കാത്ത ധീരത കാണിച്ച വ്യക്തിയാണ് ഗൗരിയമ്മ. പ്രസ്ഥാനത്തിനായി ദാമ്പത്യം പോലും ഉപേക്ഷിച്ചു. അതേ പ്രസ്ഥാനം വഞ്ചിച്ചപ്പോഴും ആത്മവിശ്വാസത്തോടെ സേവനം അനുഷ്ഠിച്ചു. ഗൗരിയമ്മ ഓർമ്മയാകുമ്പോൾ കേരള ചരിത്രം തന്നെ നിശ്ചലമാകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളാ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വം.

പ്രസ്ഥാനത്തിനായി ദാമ്പത്യം പോലും ഉപേക്ഷിച്ച സ്ഥൈര്യം.

അതേ പ്രസ്ഥാനം വഞ്ചിച്ചപ്പോഴും ഉലയാത്ത ആത്മവിശ്വാസം.

പാർട്ടിയിലെ ഉൾപ്പടെയുള്ള മാടമ്പിത്തരത്തിന് മുന്നിൽ തല കുനിക്കാത്ത ധീരത.

ജനസേവനത്തിന്റെ ഉദാത്ത മാതൃക.

Read Also: ധീരയായ പോരാളിയും സമർത്ഥയായ ഭരണാധികാരിയും; ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

എത്ര രസിക്കാത്തതായാലും സത്യം ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ആർജ്ജവം.

കപട വിഗ്രഹങ്ങളെ തച്ചുടച്ച നിഷേധി, വിപ്ലവ വായാടികളുടെ അന്തക.

കല്ലേ പിളർക്കുന്ന ആജ്ഞ പുറപ്പെടുവിക്കുന്ന ഭരണാധികാരി.

താൻ പോരിമ എന്ന വാക്കിന്റെ മനുഷ്യ രൂപം.
സീരിയൽ കണ്ടാൽ പോലും കരയുന്ന ഹൃദയ നൈർമ്മല്യം.

വിപ്ലവം ആത്മീയതയിൽ അടങ്ങിയിട്ടുണ്ടെന്ന പ്രഖ്യാപനവുമായി ചേർത്ത് പിടിച്ച കൃഷ്ണ വിഗ്രഹം.

മലയാളിയുടെ എല്ലാ പ്രത്യേകതകളും, സ്വഭാവ വൈരുദ്ധ്യങ്ങളും സംഗമിച്ച വ്യക്തിത്വം.

കെ.ആർ. ഗൗരിയമ്മ എന്ന പ്രിയപ്പെട്ടവരുടെ കുഞ്ഞമ്മ ഓർമ്മയാകുമ്പോൾ കേരള ചരിത്രം തന്നെ നിശ്ചലമാവുകയാണ്. ഇന്ന് മുതൽ കേരള ചരിത്രം പുതിയ അടയാളപ്പെടുത്തലുമായാണ് പ്രയാണം തുടരുന്നത്. ഗൗരിയമ്മ ഇല്ലാത്ത കേരളം. അത് ഏറെ ശുഷ്‌കമാണ്. കേരളത്തിന്റെ സ്വന്തം വിപ്ലവ നായികയ്ക്ക് വിട…. ആദരാഞ്ജലികൾ.

Read Also: ഇടത് രാഷ്ട്രീയ ചരിത്രത്തിൽ കേരളത്തിന്റെ കത്തിജ്വലിക്കുന്ന പെൺ ശബ്‌ദം

കേരളാ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വം. പ്രസ്ഥാനത്തിനായി ദാമ്പത്യം പോലും ഉപേക്ഷിച്ച സ്ഥൈര്യം.അതേ പ്രസ്ഥാനം…

Posted by Sandeep Vachaspati on Monday, May 10, 2021

Related Articles

Post Your Comments


Back to top button