പട്ന
കോവിഡ് ബാധിതരുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകി നടക്കുന്നു. ബിഹാറിലെ ബക്സര്‍ജില്ലയിലെ ചൗസ ഗ്രാമത്തില്‍ ഗംഗാതീരത്ത് അടിഞ്ഞ മൃതദേഹങ്ങളുടെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണിത്.
കോവിഡ് മാനദണ്ഡപ്രകാരം സംസ്കാരത്തിന് നാല്‍പ്പതിനായിരം രൂപവരെ ചെലവുണ്ട്. ഈ പണം കണ്ടെത്താനാകാതെ സാധാരണക്കാര്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിട്ടതാകാമെന്ന് അധികൃതര്‍ സംശയിക്കുന്നു. നാല്‍പ്പതിലേറെ മൃതദേഹം ഈ ഭാഗത്ത് മാത്രം കണ്ടെത്തി. മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിവിടുന്ന പതിവ് ഇവിടെയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..