COVID 19Latest NewsNewsIndiaBollywoodEntertainment

സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടി ഹേമ മാലിനി

മുംബൈ : സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി. നാല്‍പതു വര്‍ഷത്തോളം ഹേമ മാലിനിയുടെ സെക്രട്ടറിയായിരുന്നു മാര്‍കണ്ഡ് മെഹ്ത്ത. കോവിഡ് ബാധിച്ചാണ് അദ്ദേഹം മരണപ്പെട്ടത്. തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു മെഹ്ത്തയെന്ന് ഹേമ മാലിനി ട്വിറ്ററിൽ കുറിച്ചു.

Read Also : കോവിഡ് വ്യാപനം : തുടർച്ചയായി രണ്ടാം ദിവസവും കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം

എന്റെ സെക്രട്ടറി, അർപ്പണബോധമുള്ള, കഠിനാധ്വാനിയായ, അശ്രാന്തമായ മേത്ത ജി. അദ്ദേഹം എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ കൊവിഡ് കാരണം നഷ്‍ടമായി. അദ്ദേഹത്തിന് പകരക്കാരനില്ലെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു.

സെക്രട്ടറി മാര്‍കണ്ഡ് മെഹ്ത്തയ്‍ക്കൊപ്പമുള്ള ഫോട്ടോയും ഹേമ മാലിനി ഷെയര്‍ ചെയ്‍തിട്ടുണ്ട്. മധുര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധിയുമാണ് ഹേമ മാലിനി.

 

Related Articles

Post Your Comments


Back to top button