Latest NewsNewsIndia

ശാസ്ത്രജ്ഞരുടെ കഴിവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി , 1998ലെ പൊഖ്രാന്‍ പരീക്ഷണം അഭിമാനത്തോടെ ഓര്‍ക്കാം

ന്യൂഡല്‍ഹി: ദേശീയ സാങ്കേതിക ദിനത്തില്‍ ശാസ്ത്രജ്ഞരുടെ കഴിവിനേയും കഠിനാദ്ധ്വാനത്തേയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നമ്മുടെ ശാസ്ത്രജ്ഞരുടേയും സാങ്കേതിക വിദ്യയില്‍ അഭിനിവേശമുളളവരുടേയും കഠിനാദ്ധ്വാനത്തിനും സ്ഥിരതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’. ഇന്ത്യയുടെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവ് പ്രകടിപ്പിച്ച 1998ലെ പൊഖ്രാന്‍ പരീക്ഷണങ്ങള്‍ ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Read Also : കുമ്മനത്തിന്റെ തോല്‍വിക്ക് കാരണക്കാരന്‍, ഒ.രാജഗോപാലിനെ ഒറ്റുകാരനെന്ന് വിശേഷിപ്പിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ പൊങ്കാല

കൊവിഡ് വ്യാപനത്തിനിടയിലെ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ‘ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും, നമ്മുടെ ശാസ്ത്രജ്ഞരും നവീനമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരും എല്ലായിപ്പോഴും അവസരത്തിലേക്കുയര്‍ന്ന് വെല്ലുവിളി ലഘൂകരിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ കഠിനമായി പരിശ്രമിച്ചു. അവരുടെ മനോഭാവത്തെയും ശ്രദ്ധേയമായ തീക്ഷ്ണതയെയും താന്‍ അഭിനന്ദിക്കുന്നതായും’ അദ്ദേഹം ട്വീറ്റ് ചെയ്തു.

 

Related Articles

Post Your Comments


Back to top button