CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് രാഹുൽ ദ്രാവിഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കുമെന്ന് പ്രവചിച്ച് ഇന്ത്യൻ ഇതിഹാസം രാഹുൽ ദ്രാവിഡ്. ഇംഗ്ലണ്ടിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യക്ക് വിജയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതൊന്നും ദ്രാവിഡ് വ്യക്തമാക്കി.

‘ഇംഗ്ലണ്ടിൽ കളിച്ച് പഠിച്ച് അനുഭവസമ്പത്തുള്ളവർ ടീമിലുണ്ട്. അതുകൊണ്ട് മികച്ച അവസരമാണ് ഇത്. ചിലപ്പോൾ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കും. അശ്വിനും ബെൻ സ്റ്റോക്‌സും തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകും’. ദ്രാവിഡ് പറഞ്ഞു.

അതേസമയം, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഫൈനൽ സതാംപ്ടണിൽ നടക്കും. ജൂൺ 18 മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സതാംപ്ടണിൽ അരങ്ങേറുക.

‘എല്ലാ ട്രോഫിക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഏകദിന ക്രിക്കറ്റ് ലോകകപ്പ് മനോഹരമായ ഒന്നാണ്. എന്നാൽ കോവിഡ് മഹാമാരിമൂലം ഇത്തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് അൽപം പ്രയാസത്തിലായി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റ ഫൈനലിൽ ഇന്ത്യയ്ക്ക് ന്യൂസിലാൻഡിനെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു’. ഗാംഗുലി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Post Your Comments


Back to top button