10 May Monday

കൊവിഡ് : ഒമാനില്‍ നേഴ്‌സായ കോഴിക്കോട് സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

മസ്‌ക്കറ്റ്> ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സും കോഴിക്കോട് കൂട്ടാലിട നരയംകുളം സ്വദേശിനിയുമായ രമ്യ റജുലാല്‍ (32) കൊവിഡ് ബാധിച്ച് മരിച്ചു.  കോഴിക്കോട് സ്വകാര്യ  ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

കോവിഡ് ബാധിതയായി വെന്റിലേറ്റര്‍ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍.Multiple Cerebral Haemorrhage,Acute Renal Failure നെ തുടര്‍ന്ന് ഡയാലിസിസും ആരംഭിച്ചിരുന്നെങ്കിലും സാച്യുറേഷന്‍ കുറഞ്ഞ് കൊണ്ടിരുന്നത് ആരോഗ്യസ്ഥിതി മോശമാക്കി.കോഴിക്കോട് എകരൂല്‍ സ്വദേശിയായ റജുലാല്‍ ആണ് ഭര്‍ത്താവ്. ഒരു മകളുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top