പാലക്കാട് : പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനക്കെതിരെ കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റയിലെ നിയുക്ത എം എല്‍ എയുമായ ടി സിദ്ദിഖ്. പൊലീസിന്‍റെ അധികാരം സേവാഭാരതിക്ക് നല്‍കുന്നത് ശരിയാണോ എന്ന ചോദ്യവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്ന ചിത്രം സഹിതമാണ് സിദ്ദിഖ് ഫേസ്ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഉത്തരേന്ത്യയല്ല കേരളമെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം പൊലീസിനെ സംഘടനകള്‍ സഹായിക്കേണ്ടത് അധികാരം പങ്കിട്ടുകൊണ്ടാകരുതെന്നും പറഞ്ഞു.
Read Also :‘ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്’; കോണ്‍ഗ്രസിന് ഇനിയും മുന്നോട്ട് പോകാനാകില്ല? സോണിയ ഗാന്ധി
കുറിപ്പിന്റെ പൂർണരൂപം…………………
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത് അധികാരം പങ്കിട്ട് കൊണ്ടാവരുത്. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.
പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ…
Posted by T Siddique on Monday, May 10, 2021
Post Your Comments