10 May Monday

രാജ്യത്ത്‌ രോഗികൾ 2.28 കോടി, മരണം 2.48 ലക്ഷം ; ചികിൽസയിലുള്ളവരുടെ എണ്ണം 37.45 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


ന്യൂഡൽഹി
രാജ്യത്ത്‌ പ്രതിദിന രോഗബാധയിലും മരണത്തിലും നേരിയ കുറവ്‌. ഞായറാഴ്‌ച പരിശോധനകളുടെ എണ്ണം കുറഞ്ഞത്‌ എണ്ണം കുറയുന്നതിന്‌ കാരണമായി. 24 മണിക്കൂറിനിടെ 3,66,161 രോ​ഗികള്‍, 3754 മരണം. ആകെ രോഗികൾ 2.28 കോടി.  മരണം 2.48 ലക്ഷം. 3,53,818 പേർ രോഗമുക്തരായി.  ചികിൽസയിലുള്ളവരുടെ എണ്ണം 37.45 ലക്ഷം.

പ്രതിദിനരോഗികൾ ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയിൽ ആകെ രോഗികള്‍51 ലക്ഷം. മരണം 75,000.  മഹാരാഷ്ട്ര–- 48,401. കർണാടക–- 47,930, തമിഴ്‌നാട്‌–- 28,897, യുപി–- 23,175, ആന്ധ്ര–- 22,164, ബംഗാൾ–- 19,441, രാജസ്ഥാൻ–- 17,921 രോ​ഗികള്‍. കൂടുതൽ പ്രതിദിന മരണങ്ങളും മഹാരാഷ്ട്രയിലാണ്‌–- 572. കർണാടക–- 490, യുപി–- 294, ഡൽഹി–- 273, തമിഴ്‌നാട്‌–- 236, പഞ്ചാബ്‌–- 191, ഛത്തിസ്‌ഗഢ്‌–- 189, ഉത്തരാഖണ്ഡ്‌–- 180, രാജസ്ഥാൻ–- 159, ഹരിയാന–- 151 മരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top