10 May Monday

കേരളം വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

കൊച്ചി> സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയ  3,50,000 ഡോസ് കോവിഡ്  വാക്‌സിന്‍ കേരളത്തിലെത്തി. പൂനെയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് വാക്‌സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്. 11. 45നാണ് വാക്‌സിനുമായുള്ള വിമാനമെത്തിയത്. കൂടുതല്‍ വാക്‌സിന്‍ എത്താനുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി

കേരള സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് തന്നെയാണ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങിയതെന്ന് നിയുക്ത കളമശേരി എംഎല്‍എ പി രാജീവ് പറഞ്ഞു.   ആദ്യഘട്ടത്തില്‍ തന്നെ ഇത്ര പെട്ടെന്ന് വാക്‌സിന്‍ എത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് തന്നെയാണെന്നും  രാജീവ്  വ്യക്തമാക്കി.

 എല്ലാ രൂപത്തിലും മഹാമാരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. എറണാകുളം ജില്ലയിലെ നിയുക്ത എംഎല്‍എ മാരുടെ  യോഗം കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചിരു്ന്നു. ഇതില്‍ കാര്യങ്ങള്‍ വിലയിരുത്തിയെന്നും പി രാജീവ് വ്യക്തമാക്കി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top