COVID 19KeralaNattuvarthaLatest NewsNews

സംസ്ഥാനത്ത് ആശങ്കയുയർത്തി പോലീസുകാര്‍ക്കിടയിൽ കോവിഡ് വ്യാപനം; കർശന നിർദ്ദേശവുമായി ഡി.ജി.പി

മുന്നണിപ്പോരാളികളായ പോലീസുകാർക്ക് ഇടയിൽ രോഗം വ്യാപകമാകുന്നത് പൊതുജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി പോലീസുകാര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കുന്നു. നിലവില്‍ 1280 പേരാണ് രോഗ ബാധിതരായി പലയിടങ്ങളിൽ ചികിത്സയിലുളളത്. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ബന്ധപ്പെട്ട മുന്നണിപ്പോരാളികളായ പോലീസുകാർക്ക് ഇടയിൽ രോഗം വ്യാപകമാകുന്നത് പൊതുജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, ​രോ​ഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ പോലീസുകാര്‍ക്ക് ഷിഫ്റ്റ് സംവിധാനത്തില്‍ ഡ്യൂട്ടി ക്രമീകരിക്കുകയും, പല ഡ്യൂട്ടിയിലും മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. പൊതു നിരത്തുകളിലിറങ്ങിയും, ആളുകളുമായി അടുത്തിടപഴകിയും കോവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവര്‍ സ്റ്റേഷനില്‍ വരേണ്ടന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.

കഴിഞ്ഞ രണ്ട് ദിവസങ്ങൾ അവധി ആയിരുന്നതിനാൽ ലോക്ക്ഡൗണിലെ ആദ്യ പ്രവര്‍ത്തി ദിവസമായ ഇന്ന് നിരത്തില്‍ തിരക്ക് അനുഭവപ്പെടുമെന്ന ആശങ്ക പോലീസിനുണ്ട്. ഇതിനാൽ ജില്ലാ അതിർത്തികൾ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കാൻ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

Related Articles

Post Your Comments


Back to top button