COVID 19Latest NewsNewsIndia

മാരകമായ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കും; 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം ഐവര്‍മെക്റ്റിന്‍

പുതിയ കോവിഡ് 19 ചികിത്സാ പ്രോട്ടോക്കോള്‍ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഗോവ

പനാജി: കോവിഡ് അണുബാധയ്‌ക്കൊപ്പം ഉണ്ടാകുന്ന മാരകമായ പനിയെയും മാരകമായ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യതയെയും കുറയ്ക്കുന്നതിനായി 18 വയസിനു മുകളിലുള്ളവര്‍ക്കെല്ലാം ഐവര്‍മെക്റ്റിന്‍ ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്ത് ഗോവ സര്‍ക്കാര്‍. ഐവര്‍മെക്റ്റിന്‍ സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

പുതിയ കോവിഡ് 19 ചികിത്സാ പ്രോട്ടോക്കോള്‍ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഗോവ. ‘ രോഗത്തിന്റെ കഠിന്യം കുറയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്. എല്ലാ മുന്‍കരുതല്‍ നടപടികളും കര്‍ശനമായി എടുക്കുകയും എസ്‌ഒപികള്‍ പാലിക്കുകയും ചെയ്യുക’ ആരോഗ്യ മന്ത്രി പറഞ്ഞു.

read also: സ്വന്തം രാഷ്ട്രീയം പ്രദർശിപ്പിച്ച് സന്നദ്ധ പ്രവർത്തനം പാടില്ല; സേവാഭാരതിയ്‌ക്കെതിരെ മുഖ്യമന്ത്രി

ഐവര്‍മെക്റ്റിന്‍ ഉപയോഗം കോവിഡ് 19 മഹാമാരിക്കെതിരെ ഫലപ്രദമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാരമം മരുന്നിന്റെ പതിവായുള്ള ഉപയോഗം മാരകമായ ശ്വാസകോശരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ മരുന്ന് ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിരുന്നു.

Related Articles

Post Your Comments


Back to top button