Latest NewsNewsIndia

കൊവിഡ് വാക്‌സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യയിലെ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട്. കൊവിന്‍ സൈറ്റില്‍ ലഭ്യമായ ഡേറ്റകള്‍ പ്രകാരമാണ് ഈ വ്യത്യാസം. 18നും 44 നും ഇടയില്‍ പ്രായമുളളവര്‍ക്ക് ഒറ്റ ഡോസ് കൊവിഡ് പ്രതിരോധ വാക്സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് 700 മുതല്‍ 1500 രൂപവരെയാണ്. നേരത്തേ 45 വയസിന് മുകളില്‍ പ്രായമുളളവരില്‍ നിന്ന് ഈടാക്കിയിരുന്ന തുകയുടെ ഇരട്ടിയാണിത്.

Read Also : കോവിഡ് വ്യാപനം; നാല് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും ഉത്പ്പാദകരില്‍ നിന്ന് ഒരു ഡോസിന് 150 രൂപ നിരക്കിലാണ് കേന്ദ്രം സംഭരിച്ചത്. ഇത് പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തു. ഒരു ഡോസിന് 100 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കുകയും ചെയ്തിരുന്നു. വാക്സിന്‍ വിതരണത്തിനായി വരുന്ന ചെലവുകള്‍ക്ക് 100 രൂപ മതിയാകുമെന്നായിരുന്നു സ്വകാര്യമേഖല ആദ്യം അറിയിച്ചത്. എന്നാലിപ്പോള്‍ 250-300 രൂപ വാക്സിനേഷന്‍ ചാര്‍ജായി ഈടാക്കുന്നുണ്ട്.

സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 1200 രൂപയാണ് ഭാരത് ബയോടെക്ക് പ്രഖ്യാപിച്ചത്. സിറം 600 രൂപയും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉത്പ്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്‍ ഒരു ഡോസിന് 700-900 രൂപയാണ് ആശുപത്രികള്‍ ഈടാക്കുന്നത്. അതേസമയം, ഭാരത് ബയോടെക്ക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിന് 1250- 1500 രൂപവരെയാണ് നിരക്ക്. സ്വകാര്യമേഖലയിലെ വാക്‌സിനേഷനില്‍ ഭൂരിഭാഗവും അപ്പോളോ, മാക്‌സ്, ഫോര്‍ട്ടിസ്, മണിപ്പാല്‍ എന്നീ നാല് വലിയ കോര്‍പ്പറേറ്റ് ഹോസ്പിറ്റല്‍ ഗ്രൂപ്പുകളാണ് നിര്‍വഹിക്കുന്നത്.

 

Related Articles

Post Your Comments


Back to top button