Latest NewsNewsIndia

സംഖ്യാ ജ്യോതിഷപ്രകാരം കൊറോണ വൈറസിന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശം

പേരുമാറ്റിയാല്‍ കൊറോണ ലോകത്ത് നിന്ന് പോകുമെന്ന് വിചിത്ര കണ്ടുപിടുത്തം

ഹൈദ്രാബാദ് : സംഖ്യാ ജ്യോതിഷപ്രകാരം കൊറോണ വൈറസിന്റെ പേരു മാറ്റാന്‍ നിര്‍ദ്ദേശം . അങ്ങനെ പേരുമാറ്റിയാല്‍ കൊറോണ വൈറസ് ഈ ലോകത്തു നിന്ന് പോകുമത്രെ. ഒരു ഫ്‌ളക്‌സിലാണ് വിചിത്രസംഭവം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആന്ധ്രപ്രദേശിലെ അനന്തപുരം സ്വദേശിയായ ആനന്ദ് റാവുവാണ് ഫ്‌ളക്‌സിന് പിന്നില്‍. സംഖ്യാ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് റാവുവിന്റെ ആവശ്യം. CARONAA, COVVIYD-19 എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് ഇയാള്‍ പറയുന്നത്. ഇങ്ങനെ എഴുതിയ ബോര്‍ഡുകള്‍ വീടിനു വെളിയിലും പൊതു സ്ഥലത്തും പ്രദര്‍ശിപ്പിക്കണം. അതോടെ അനന്തപുരം ജില്ലയില്‍ നിന്നു മാത്രമല്ല ലോകത്തു നിന്നു തന്നെ കൊറോണ പോകുമത്രേ.

Read Also : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തം; ഗൗരവം മനസിലാക്കിയ ജനങ്ങള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

ഇയാളുടെ ചിത്രവും മൊബൈല്‍ നമ്പറും ഫ്‌ളക്‌സിലുണ്ട്. ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റില്‍ സ്‌റ്റൈനോഗ്രാഫറായി ജോലി ചെയ്യുകയാണെന്നും കുറിച്ചിട്ടുണ്ട്.ആരോഗ്യം, സാമ്പത്തികം, ദാമ്പത്യം, വിവാഹം തുടങ്ങി ഏതു പ്രശ്‌നത്തിനും പരിഹാരം കാണുമെന്നും ഫ്‌ളക്‌സിലുണ്ട്. ഏതായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

Related Articles

Post Your Comments


Back to top button