റിയാദ് > ദീപം തെളിയിച്ചും കേക്ക് മുറിച്ച് മധുരം പങ്കുവെച്ചും കേരളക്കരയോടൊപ്പം റിയാദ് കേളി പ്രവർത്തകരും വിജയദിനം ആഘോഷിച്ചു. എൽഡിഎഫിന് തുടർ ഭരണം ലഭിച്ചതിന്റെ ഭാഗമായി കേരളത്തിൽ നടന്ന വിജയാഘോഷത്തിന്റെ ഭാഗമായാണ് സൗദിയിലെ വിവിധ ഭാഗങ്ങളിലെ മലയാളികളോടൊപ്പം റിയാദിലെ കേളി കലാസാംസ്കാരിക വേദി പ്രവർത്തകരും വിജയാഘോഷത്തിൽ പങ്കെടുത്തത്.
റിയാദ് കേളി ഓഫീസിൽ നടന്ന വിജയാഹ്ലാദത്തിന് കേളി രക്ഷാധികാരി സമിതി കൺവീനർ കെപിഎം സാദിഖ് നേതൃത്വം നൽകി. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ തുടങ്ങി നിരവധി പ്രവർത്തരും ആഘോഷത്തിൽ പങ്കെടുത്തു. കേളിയുടെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ചും, തൊഴിലാളി ക്യാമ്പുകളിലും, കുടുംബമായി താമസിക്കുന്നവർ അവരുടെ വീടുകളിലും മധുരം വിളമ്പലും ദീപം തെളിയിക്കലുമായി വിജയാഘോഷത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..