CricketLatest NewsNewsSports

ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു

റോഡ് സേഫ്റ്റി ലോക സീരിസിൽ കളിച്ച ശ്രീലങ്കൻ ഇതിഹാസങ്ങളും നിലവിലെ ശ്രീലങ്കൻ ടീമും തമ്മിൽ ഏറ്റുമുട്ടുന്നു. ചാരിറ്റി മത്സരത്തിലാണ് രണ്ട് തലമുറകൾ നേർക്കുനേർ ഏറ്റുമുട്ടുന്നത്. മെയ് നാലിന് പല്ലേക്കല്ലെയിലാണ് മത്സരം. മത്സരം ടെലിവിഷനിൽ സംപ്രക്ഷണം ചെയ്യുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ച് മത്സരം നടത്താനാണ് ശ്രമം. എന്നാൽ ഇത് സംബന്ധിച്ചുള്ള തീരുമാനം പുറത്തുവിട്ടിട്ടില്ല. അതേസമയം, നിലവിലെ ശ്രീലങ്കൻ ടീമിൽ ആരൊക്കെ കളിക്കുമെന്നതിനെ പറ്റി ഇതുവരെ വ്യക്തതയില്ല. ദേശീയ ടീമിൽ കളിക്കുന്ന ചില താരങ്ങൾ ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ട്. ലെജൻഡ്‌സ് ടീമിലെ താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് ഉടൻ പുറത്തുവിടും.

Post Your Comments


Back to top button