Latest NewsNewsFootballSports

സ്പാനിഷ് വനിതാ ലീഗ് കിരീടം ബാഴ്‌സലോണയ്ക്ക്

സ്പാനിഷ് വനിതാ ലീഗായ പ്രീമിയർ ഡിവിഷൻ തുടർച്ചയായ രണ്ടാം സീസണിലും ബാഴ്‌സലോണ സ്വന്തമാക്കി. സ്ഥാനക്കാരായ ലെവന്റെ എസ്പാനിയോളുമായി സമനിലയിൽ പിരിഞ്ഞതോടെയാണ് ബാഴ്‌സലോണ കിരീടം ഉറപ്പായത്. ബാഴ്‌സലോണയ്ക്ക് 26 മത്സരങ്ങളിൽ 78 പോയിന്റും ലെവന്റെയ്ക്ക് 29 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമാണുള്ളത്. ലീഗിൽ എട്ടു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ബാഴ്‌സലോണ കിരീടം ഉറപ്പിച്ചത്.

കഴിഞ്ഞ സീസണിൽ കോവിഡ് കാരണം ലീഗ് പകുതിയ്ക്ക് അവസാനിച്ചപ്പോൾ ബാഴ്‌സലോണയെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. ബാഴ്‌സലോണക്ക് ഇത് ആറാം ലീഗ് കിരീടമാണ്. ഈ സീസണിൽ ലീഗിൽ കളിച്ച 26 മത്സരങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല. ലീഗ് കിരീടം ഉറപ്പായതോടെ ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലാകും ബാഴ്‌സലോണയുടെ ലക്ഷ്യം.

Related Articles

Post Your Comments


Back to top button