COVID 19KeralaLatest NewsNewsHealth & Fitness

കോവിഡ് മുക്തരായവർ മൂന്ന് മാസത്തേക്ക് ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

കോവിഡ് രോഗം ബാധിച്ച് കഴിഞ്ഞാൽ സാധാരണ 15 ദിവസത്തില്‍ ടെസ്റ്റ് നെഗറ്റീവാകും. ചിലര്‍ക്കിത് ഒരു മാസം വരെ എടുത്തേക്കാം. നെഗറ്റീവ് ആയാല്‍ മാത്രമേ ക്വാറന്റൈന്‍ അവസാനിപ്പിക്കാവൂയെന്നത് പ്രധാനമാണ്. 15 ദിവസത്തില്‍ തന്നെ ഇത് മറ്റുള്ളവരിലേയ്ക്ക് പകരാനുള്ള സാധ്യത ഇല്ലാതാകും. എന്നാല്‍ ടെസ്റ്റ് ചിലര്‍ക്ക് ടെസ്റ്റ് പൊസറ്റീവാക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകള്‍ നെഗറ്റീവാകാന്‍ ഒരു മാസം പിടിക്കും. എന്നാല്‍ ഇങ്ങനെയെങ്കിലും പകരാനുള്ള സാധ്യത കുറവാണ്.

Read Also : രാജ്യത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വൻതുക നീക്കിവച്ച് ഹോണ്ട

ഈ സമയത്തും രോഗിയായ ആള്‍ സര്‍ജിക്കല്‍ മാസ്‌ക് ധരിയ്ക്കുന്നത് നല്ലതാണ്. വീട്ടിലുള്ളവരും ധരിച്ചാല്‍ കൂടുതല്‍ നല്ലത്. ഈ സമയത്ത് ഓഫീസിലേക്കും പോകാം.

ഈ സമയത്ത് പൊതു കക്കൂസുകള്‍ ഉപയോഗിയ്ക്കരുത്. കാരണം മലത്തില്‍ ഈ വൈറസിന്റെ സാന്നിധ്യം കൂടുതല്‍ നാളുണ്ടാകും എന്നു പറയുന്നു. ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നേയുള്ളൂ.

മൂന്നു മാസക്കാലം നല്ല ഭക്ഷണം പ്രധാനമാണ്. ശരീരത്തിന്റെ പ്രതിരോധം വര്‍ദ്ധിപ്പിയ്ക്കാന്‍ പ്രോട്ടീന്‍, ഫ്രൂട്‌സ് എന്നിവ കഴിയ്ക്കാം. ചെറിയ മത്സ്യങ്ങള്‍ നല്ലതാണ്. കഴിയുന്നതും അമിതമായി മധുരം, മസാല, വറുത്തവ എന്നിവ കുറയ്ക്കുക. തൈര് പോലുളള പ്രോ ബയോട്ടിക്കുകള്‍ കഴിയ്ക്കാം. ഇത് ഗുണം നല്‍കും. ഇതു പോലെ മദ്യപാന,പുകവലി, ഡ്രഗ്‌സ് ശീലങ്ങളും ഒഴിവാക്കണം. ഇതെല്ലാം ശരീരത്തിലെ ആന്തരികാവയവങ്ങള്‍ക്ക് സ്‌ട്രെസുണ്ടാക്കും. ഇതു പോലെ വ്യായാമം ചെയ്യുന്നതും നല്ലതാണ്. നല്ലതു പോലെ ഉറക്കമെന്നത് ഏറെ പ്രധാനമാണ്.

കൊവിഡ് വന്നവരില്‍ വിട്ടുമാറാത്ത ചുമ, തൊണ്ടയില്‍ അസ്വസ്ഥത എന്നിവ വരുന്നു. കോവിഡ് വന്നാല്‍ മ്യൂകസ് മെംബ്രേയ്ന്‍ ആരോഗ്യം തിരിച്ചു കിട്ടാന്‍ സമയമെടുക്കുന്നതാണ് കാരണം. ഇതു പോലെ കഫത്തോടു കൂടിയ ചുമയും സാധാരണയാണ്. ഇത് ചുമച്ച് കഫം പോകുന്നുവെങ്കില്‍ പ്രശ്‌നമില്ല. ഇതിനായി വരണ്ട ചുമയെങ്കില്‍, അതായത് തൊണ്ടയ്ക്ക് ചൊറിച്ചിലെങ്കില്‍ പൊടിപ്പിച്ച മഞ്ഞള്‍ രണ്ടോ മൂന്നോ തുള്ളി നാവില്‍ ഇട്ട് അലിയിച്ചിറക്കുന്നത് നല്ലതാണ്.

ഇതു പോലെ മുടി കൊഴിച്ചിലും കൊവിഡിന് ശേഷം കണ്ടു വരുന്നു. ഈ രോഗത്തിന്റെ ഇഫക്ട് മുടിയിഴകളെ ബാധിയ്ക്കാന്‍ രണ്ടു മാസമെടുക്കും. അതായത് ഈ ബുദ്ധിമുട്ട് രണ്ടു മാസം കഴിഞ്ഞാല്‍ വരാം. അതിന് പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക, ഇതു പോലെ ബയോട്ടിന്‍, വൈറ്റമിനുകള്‍ കഴിയ്ക്കുകയെന്നത് പ്രധാനമാണ്. കയ്യില്‍ കിട്ടിയ വൈറ്റമിനുകള്‍ കഴിയ്ക്കാതെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കുക.

ക്ഷീണമാണ് കൊവിഡ് വന്നുപോയവരില്‍ കാണുന്ന ഒന്ന്. ധാരാളം വെള്ളം കുടിയ്ക്കുക. നല്ല ഭക്ഷണം കഴിയ്ക്കുക.

Related Articles

Post Your Comments


Back to top button