10 May Monday

ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021

ന്യൂഡല്‍ഹി> രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 34 പൈസയുമാണ് കൂട്ടിയത്.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെയാണ് വീണ്ടും വില വര്‍ധനയുണ്ടായത്. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്

 ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 ഇന്നത്തെ വില.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top