KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ദിനങ്ങൾ; ആർ. എസ് വിമൽ

ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്. അതാണ് കോവിഡ്.

കോവിഡ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ആർ.എസ്. വിമൽ. കോവിഡ് കേട്ടറിഞ്ഞത് ഒന്നുമല്ലെന്നും യാഥാർഥ്യം അതിഭീകരമാണെന്നും വിമൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയെന്നാണ് ആശുപത്രി വാസത്തെക്കുറിച്ച് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ആർ. എസ് വിമലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഇന്ന് നെഗറ്റീവ് ആയി. കഴിഞ്ഞ രണ്ടാഴ്ച. കോവിഡിനെക്കുറിച്ച് കേട്ടറിഞ്ഞതൊക്ക ഒന്നുമല്ലന്ന് ബോധ്യപ്പെട്ട ദിനരാത്രങ്ങൾ. മനസുകൊണ്ടും ശരീരം കൊണ്ടും തകർന്നു പോകുന്ന അവസ്ഥ. ജീവിക്കാനുള്ള ഓട്ടത്തിൽ കരുതി വേണം ജീവിക്കാൻ എന്ന് ബോധ്യമാക്കിയ ആശുപത്രി വാസം. ഈ ഓടിയതൊക്കെ ഭക്ഷണതിന് വേണ്ടിയായിരുന്നല്ലോ. ഇപ്പോൾ ലോകത്തു ഏറ്റവുമധികം വെറുക്കുന്നത് ഭക്ഷണമാണ്. അതാണ് കോവിഡ്.
ഭാര്യക്കാണ് ആദ്യം വന്നത്. പിന്നീട് എനിക്കും. നമ്മൾ എത്ര മുൻകരുതൽ എടുത്താലും പണി കിട്ടാൻ വളരെ എളുപ്പമാണ്.

തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ പ്രിയ സഹോദരൻ ജോജോക്കു ഹൃദയത്തിൽ നിന്നും നന്ദി. ഒപ്പം വിനോദ്. ജിതേൻ ചികിത്സിച്ച ഡോക്ടർ. നഴ്സിംഗ് സ്റ്റാഫ്സ് തുടങ്ങി എല്ലാർക്കും വളരെ വളരെ നന്ദി. ഈ ഹോസ്പിറ്റലിലെ ഓരോ ദിവസം കഴിയുന്തോറും കോവിഡ് ചികിത്സ ക്കുള്ള ഫ്ലോറുകൾ കൂടിവരുന്നു. ഹോസ്പിറ്റൽ സ്റ്റാഫുകൾ നെട്ടോട്ടമൊടുന്നു. ജോജോയെ വിളിക്കുമ്പോൾ സന്തോഷത്തോടെ മാത്രം സംസാരിക്കുന്നു. ദുരന്തങ്ങളുടെ വാർത്തകൾ അറിയിക്കാതെ മനപ്പൂർവം ശ്രമിക്കുന്നു. രുചിയും ഗന്ധവും വിശപ്പും ആരോഗ്യവും തിരിച്ചുവരുന്ന കാലത്തിനുവേണ്ടി കാത്തിരിക്കുന്നു
ജാഗ്രത. അല്ലാതെ മറ്റൊന്നില്ല.
ആർ. എസ് വിമൽ

Related Articles

Post Your Comments


Back to top button