COVID 19KeralaLatest NewsNews

കോവിഡ് : 14 ജില്ലകളിലായി 1045 യൂണിറ്റുകൾ കേന്ദ്രീകരിച്ച് സേവനരംഗത്ത് സജീവമായി സേവാഭാരതി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സേവനരംഗത്ത് സജീവമായി സേവാഭാരതി. 14 ജില്ലകളിലായി 1045 യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.

24 മണിക്കൂറും സജ്ജമായി 125 ആംബുലൻസുകൾ 754 ഹെല്പ് ഡെസ്ക്കുകൾ, ആശുപത്രി സേവനങ്ങൾക്കായി രോഗികൾക്ക് സഞ്ചരിക്കാൻ നൂറുകണക്കിന് മറ്റ് വാഹനങ്ങൾ,അവശത അനുഭവിക്കുന്നവർക്ക് ഭക്ഷ്യക്കിറ്റുകൾ,രക്തദാനം ചെയ്യാൻ കേരളത്തിൽ അങ്ങോളമിങ്ങോളം ആയിരക്കണക്കിന് പ്രവർത്തകർ തുടങ്ങി അവശ്യ സേവനങ്ങൾ ഒരു ഫോൺ കോളിനപ്പുറമെത്തിച്ച് ആശ്വാസം പകരുകയാണ് സേവാഭാരതി.

Read Also : രോഗികളുടെ പരാതി ഫലം കണ്ടു; കോവിഡ് ചികിത്സയ്ക്ക് കഴുത്തറുപ്പൻ ഫീസ് ഈടാക്കിയ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെ കേസ്

ഒപ്പം സംസ്ഥാനതലത്തിലും ജില്ലാതലത്തിലും കാൾ സെന്ററുകളും ,നഗര,ഗ്രാമ കേന്ദ്രങ്ങളിൽ ഹെൽപ് ഡെസ്കുകൾ, കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ക്യാമ്പുകൾ , ക്വാറന്റൈൻ കേന്ദ്രങ്ങൾ , കൗൺസിലിംഗ് , ടെലിമെഡിസിൻ, പ്രതിരോധ മരുന്നുകൾ, ശുചീകരണ പ്രവർത്തനങ്ങൾ, കൊറോണ മൂലം മരണപ്പെട്ടവരെ ദഹിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തങ്ങളിലും സേവാഭാരതി സജീവമാണ്.

കേരളത്തിൽ ഉടനീളമുള്ള സേവാഭാരതിയുടെ ഓരോ ഹെല്പ് ഡെസ്കിലും നൂറുകണക്കിന് ആളുകളാണ് പ്രതിദിനം ബന്ധപ്പെടുന്നത്. വരും ദിവസങ്ങളിൽ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സേവാഭാരതി തീരുമാനിച്ചിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button