കൊച്ചി
പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച പ്രതി വീണ്ടും ആശുപത്രിയിൽ. ഞായറാഴ്‌ച ആലപ്പുഴയിലും മുളന്തുരുത്തിയിലും എത്തിച്ച് തെളിവെടുക്കാനിരിക്കെയാണ് പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടന് അപസ്മാരമുണ്ടായത്. ഇതോടെ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ച് ട്രെയിനിൽ തെളിവെടുപ്പ് നടത്തിയിരുന്നു. കൂടുതൽ തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ടുവരുന്നതിനിടെ ശനിയാഴ്‌ച രാത്രി വർക്കലയിൽ എത്തിയപ്പോൾ ഇയാൾക്ക് വീണ്ടും അപസ്മാരമുണ്ടായി. ആദ്യം വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്‌ധചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കസ്റ്റഡി കാലാവധി അവസാനിക്കാൻ ഇനി മൂന്നുദിവസമാണ് ബാക്കിയുള്ളത്. മുളന്തുരുത്തിയിലും യുവതി ട്രെയിനിൽനിന്ന് താഴേക്കു ചാടിയ കാഞ്ഞിരമറ്റം, ഒലിപ്പുറം എന്നിവിടങ്ങളിലും നേരിട്ടെത്തിക്കും. ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും എത്തിക്കാനുണ്ട്. ആവശ്യമെങ്കിൽ കസ്റ്റഡി കാലാവധി നീട്ടി ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 28-നാണ് ഓടുന്ന ട്രെയിനിൽ ഇയാൾ യുവതിയെ ആക്രമിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..