10 May Monday

എഎഫ്‌സി മത്സരങ്ങൾ മാറ്റി

വെബ് ഡെസ്‌ക്‌Updated: Monday May 10, 2021


മാലെ
കോവിഡ്‌ ഭീതിയെ തുടർന്ന്‌ എഎഫ്‌സി കപ്പ്‌ ഫുട്‌ബോൾ മത്സരങ്ങൾ നീട്ടി. മാലദ്വീപിൽ നടക്കേണ്ട ഗ്രൂപ്പ്‌ ഡി മത്സരങ്ങളാണ്‌ അനിശ്ചിത കാലത്തേക്ക്‌ മാറ്റിയത്‌. 14 മുതൽ 21 വരെയാണ്‌ കളികൾ. ഇന്ത്യൻ ക്ലബ്ബുകളായ എടികെ മോഹൻ ബഗാനും ബംഗളൂരു എഫ്‌സിയും മത്സരത്തിനായി മാലദ്വീപിലുണ്ട്‌. കഴിഞ്ഞ സീസൺ ഐഎസ്‌എൽ ചാമ്പ്യൻമാരായ എടികെ ഗ്രൂപ്പ്‌ ഘട്ടത്തിൽ ഇടംപിടിച്ചിട്ടുണ്ട്‌. ബംഗളൂരു പ്ലേ ഓഫ്‌ കളിക്കാൻ എത്തിയതാണ്‌.

വിവിധ ടീമിലെ കളിക്കാർക്കും പരിശീലകർക്കും കോവിഡ്‌ സ്ഥിരീകരിച്ചതോടെയാണ്‌ മത്സരങ്ങൾ നിർത്തിവയ്‌ക്കാൻ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചത്‌.

എടികെ, ബംഗ്ലാദേശ്‌ ടീമായ ബഷുന്ദര കിങ്‌സ്‌, മാലദ്വീപിന്റെ മാസിയ സ്‌പോർട്‌സ്‌ എന്നീ ക്ലബ്ബുകളാണ്‌ ഗ്രൂപ്പ്‌ ഡിയിൽ. ബംഗളൂരുവും ക്ലബ്‌ ഈഗിൾസും തമ്മിലുള്ള പ്ലേ ഓഫ്‌ വിജയികളും ഗ്രൂപ്പിൽ ഇടംപിടിക്കും. നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ച്‌ മത്സരങ്ങളുടെ പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കുമെന്ന്‌ ഏഷ്യൻ കോൺഫെഡറേഷൻ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top