COVID 19Latest NewsNewsIndia

വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കണം; ലാലു പ്രസാദ് യാദവ്

പട്ന : കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. പ്രധാനമന്ത്രിയോടാണ് ലാലുവിന്‍റെ അഭ്യര്‍ഥന. കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലക്ക് വാക്സിന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ലാലുവിന് നാല്പത് മാസത്തെ ജയില്‍ വാസത്തിനു ശേഷം ജാമ്യം ലഭിച്ചിരുന്നു. ജയില്‍ മോചിതനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണമാണ് ഇത്.

Read Also : കോവിഡ് മുക്തരായവർ മൂന്ന് മാസത്തേക്ക് ശ്രദ്ധിച്ചിരിക്കേണ്ട കാര്യങ്ങൾ

എച്ച്‌. ഡി ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ പോളിയോ വാക്സിനേഷന്‍ യജ്ഞത്തിന്റെ വിജയം അദ്ദേഹം ചൂണ്ടിക്കാണിച്ചു. അന്ന് കുട്ടികളില്‍ റെക്കോര്‍ഡ് വാക്സിനേഷനാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button