09 May Sunday

എം ബി രാജേഷിന്റെ ഇടപെടൽ; തൃത്താല വെള്ളിയാങ്കല്ലിൽ 
മലമ്പുഴ വെള്ളമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 9, 2021
കൂറ്റനാട് > മലമ്പുഴ ഡാമിലെ വെള്ളം തൃത്താല വെള്ളിയാങ്കല്ലിൽ എത്തി. നിയുക്ത എംഎൽഎ എം ബി രാജേഷിന്റെ ഇടപെടലിന്റെ ഭാഗമായാണിത്‌. 
പുഴയിലെ ജലനിരപ്പ് താഴ്ന്നതിനാൽ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. ഇതുസംബന്ധിച്ച്  ജല അതോറിറ്റി അധികൃതർ രണ്ട് ദിവസംമുമ്പ് അറിയിപ്പ് നൽകിയതായി എം ബി രാജേഷ് അറിയിച്ചിരുന്നു.
 
വിഷയത്തിൽ അധികൃതരുമായി രാജേഷ് നടത്തിയ ചർച്ചയിലാണ് ഡാം തുറക്കാൻ ധാരണയായത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. -
വെള്ളിയാങ്കല്ല് തടയണയിൽ ജലനിരപ്പ്‌ ക്രമാതീതമായി താഴ്‌ന്നതിനെത്തുടർന്ന് തൃത്താല മേഖലയിൽ വ്യാപകമായി  കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നു. 
ഇതിന്റെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റിയുടെ ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് വിഷയം ചർച്ച ചെയ്തു. രണ്ട് ദിവസത്തിനകം വെള്ളം തൃത്താല വെള്ളിയാങ്കല്ലിൽ എത്തിക്കുകയും അതോടെ താൽക്കാലികാശ്വാസമുണ്ടാകുകയും ചെയ്യുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിരുന്നു.‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top