KeralaLatest NewsNews

കോവിഡ് ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജറാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

ഇന്‍ഡോര്‍: കൊവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ആശുപത്രി ജീവനക്കാരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മഹാരാജ യെശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം നടന്നത്. കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന സുബഹം, ഹൃദയേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 5ന് രാത്രിയാണ് സംഭവം നടന്നത് എന്നാണ് ഇന്‍ഡോര്‍ പൊലീസ് പറയുന്നത്. പീഡനശ്രമത്തിന് ഇരയായ പെണ്‍കുട്ടി വീട്ടുകാരോടാണ് സംഭവം ആദ്യം പറഞ്ഞത്. ഇത് വിവാദമായതോടെ രണ്ട് ജീവനക്കാരും ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പരാതിയില്‍ കേസ് എടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.

Read Also: മെട്രോ റെയില്‍ മേല്‍പ്പാലം തകര്‍ന്നു വീണുണ്ടായ അപകടം; മരണം 26 ആയി

അതേസമയം ഈ രണ്ട് ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരാണ് എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേ സമയം ഇവരുടെ മുന്‍കാല ക്രിമിനല്‍ റെക്കോഡ് ഒന്നും പരിശോധിക്കാതെയാണ് ഇവരെ ആശുപത്രി ജോലിക്കെടുത്തത് എന്ന ആരോപണവും ഉയരുന്നുണ്ട്. പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയില്‍ ഹാജറാക്കി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി.

Related Articles

Post Your Comments


Back to top button