കൊച്ചി > ലോകമാതൃദിനം പ്രമാണിച്ച് അസറ്റ് ഹോംസ് അപ്പാര്‍ട്ടുമെന്റുകളും വില്ലകളുമുള്‍പ്പെട്ട 64 ഭവനസമുച്ചയങ്ങളില്‍ താമസിക്കുന്ന 5000്ല്‍ ഏറെ വരുന്ന അമ്മാരെ ആദരിക്കുന്ന മാതൃവന്ദനം പരിപാടി സംഘടിപ്പിക്കും. വൈകിട്ട് 4 മണിക്ക് സൂം വഴി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യാതിഥിയാകും. പ്രശസ്ത ചലച്ചിത്രതാരവും ലോകകേരളസഭാംഗവും അസറ്റ് ഹോംസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളുമായ ആശാ ശരതും അമ്മമാരുമായി സംവദിക്കും.
മാതൃദിനം പ്രമാണിച്ച് കഴിഞ്ഞ പത്തു വര്‍ഷമായി അസറ്റ് ഹോംസിലെ എല്ലാ ജീവനക്കാരുടേയും അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് കമ്പനി മാതൃദിനം ആഘോഷിക്കുന്ന പതിവൂണ്ടായിരുന്നുവെന്ന് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു. ലോകമെങ്ങും കൊറോണയുടെ പിടിയിലായ ഈ സാഹചര്യത്തില്‍ നേരിട്ട് മാതൃവന്ദനം നടത്താന്‍ കഴിയില്ലെങ്കിലും ഓണ്‍ലൈനായി എല്ലാ അസറ്റ് ഭവനങ്ങളിലേയും അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി കൂടുതല്‍ വിപുലമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
ഒറ്റപ്പെടലിന്റേയും സാമൂഹ്യഅകലത്തിന്റേയും വെല്ലുവിളിഞ്ഞ നിറഞ്ഞ ഈ കോവിഡ്കാലത്ത് ഓരോ അമ്മയോടും അമ്മേ ഞങ്ങള്‍ മക്കള്‍ ഇവിടെയുണ്ട് എന്നു പറയുന്നതിനേക്കാള്‍ വലിയ സന്തോഷമില്ലെന്ന തിരിച്ചറിവാണ് മാതൃവന്ദനം ഇത്ര വിപലുമാ്ക്കാന്‍ പ്രേരണയായതെന്നും അ്ദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..