COVID 19KeralaLatest NewsNews

കൊവിഡ് രോഗി വീടിന്റെ ടെറസ്സിൽ ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിൽ

എടക്കര: കൊവിഡ് പോസിറ്റീവായ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55) ആണ് എക്‌സൈസ്, പൊലീസ് സംയുക്ത പരിശോധനയിൽ പിടിയിലായത്. വീടിന്റെ ടെറസിലായിരുന്നു വാറ്റ്. മദ്യശാലകൾ തുറക്കാത്തതിനാൽ ദിവസം അമ്പതിലധികം ആളുകൾ ആവശ്യക്കാരായി എത്തിയിരുന്നതായി എക്സൈസ് പറയുന്നു.

Read Also : കോ​വി​ഡ് ബാ​ധിച്ച് മ​രി​ച്ച പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന് പ​രാ​തി 

170 ലിറ്റർ വാഷ്, പ്ലാസ്റ്റിക് ബാരലുകൾ, ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങൾ തുടങ്ങി നിരവധി വാറ്റുപകരണങ്ങൾ പിടിച്ചെടുത്തു. പ്രതി നിരവധി അബ്കാരി കേസുകളിൽ പ്രതിയാണ്. പരിശോധന നടക്കുന്നതിനിടെ ആയിരുന്നു പ്രതി കോവിഡ് പോസിറ്റീവ് ആണെന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് സന്ദേശം ലഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ഒഴിവാക്കി കേസെടുക്കുകയായിരുന്നു.

Related Articles

Post Your Comments


Back to top button