COVID 19KeralaLatest NewsNews

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം : വീട്ടുകാർക്കും പാചകക്കാർക്കുമെതിരെ കേസ്

വടകര : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് കോഴിക്കോട് വടകരയില്‍ പൊലീസ് നടപടി. വീട്ടുകാര്‍, പാചകക്കാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

Read Also : ചൈനീസ് റോക്കറ്റ് എവിടെ പതിക്കുമെന്ന് പ്രവചിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി

ലോക്ഡൗണില്‍ പരമാവധി ഇരുപത് പേരെയാണ് വിവാഹചടങ്ങുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്.എന്നാല്‍ ഗ്രാമീണ മേഖലകളില്‍ പലയിടത്തും ഇത് ലംഘിക്കപ്പെടുന്നു. ആയഞ്ചേരി കടമേരിയിലെ ഒരു വീട്ടില്‍ വിവാഹത്തിന് മുന്നോടിയായുള്ള രണ്ടു ദിവസവും കൂടുതല്‍ പേര്‍ ഒത്തു കൂടി.

വീട്ടുകാരനൊപ്പം പാചകക്കാരന്‍ വാടകസ്റ്റോര്‍ ഉടമ എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. വാടകസാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ചെരങ്ങത്തൂരിലും സമാനമായ സംഭവം നടന്നിരുന്നു.

Related Articles

Post Your Comments


Back to top button