Latest NewsUAENewsInternationalGulf

ഈദ് അവധി ദിനങ്ങളിൽ അബുദാബിയിൽ സൗജന്യ പാർക്കിങ് സൗകര്യം

അബുദാബി : ഈദ് അവധി ആരംഭിക്കുന്ന മെയ് 11 ചൊവ്വാഴ്ച മുതൽ അബുദാബിയിലെ പൊതു സ്ഥലങ്ങളിലെ പാർക്കിംഗ് സൗജന്യമായിരിക്കും, അവധിക്കാലത്ത് ഡാർബ് ടോളുകളൊന്നും ഉണ്ടാവില്ല. ഔദ്യോഗിക അവധി അവസാനിക്കുന്ന ശവ്വാൽ 3 വരെ സൗജന്യ പാർക്കിംഗ് തുടരുമെന്ന് എമിറേറ്റിന്റെ ട്രാൻസ്പോർട്ട് റെഗുലേറ്റർ പ്രസ്താവനയിൽ അറിയിച്ചു.

Read Also : കേരളത്തിൽ നിന്ന് പോയ അഞ്ഞൂറിലേറെ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ എം 18 പാർക്കിംഗ് ലോട്ടിലും ഈദ് അവധിക്കാലത്ത് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഐടിസി അറിയിച്ചു.വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ 7 വരെയും ഡാർബ് ടോൾ വീണ്ടും നടപ്പാക്കും.

എല്ലാ ദിവസവും രാത്രി 9 മുതൽ രാവിലെ 8 വരെ റെസിഡൻഷ്യൽ ഏരിയ പാർക്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ എല്ലാ പാർക്കിംഗ്, ട്രാഫിക് നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഐടിസി അറിയിപ്പിൽ പറഞ്ഞു.

അതേസമയം,ഔദ്യോഗിക അവധിക്കാല ഷെഡ്യൂൾ പ്രകാരം പൊതു ബസുകൾ സർവീസ് നടത്തും.

Related Articles

Post Your Comments


Back to top button