കൊച്ചി : പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമാണ് ‘ഉടുമ്പ്’. സോഷ്യൽ മീഡിയയിൽ തരംഗമായ കള്ള് പാട്ടിനു പിന്നാലെ ചിത്രത്തിലെ മനോഹരമായ ഒരു പ്രണയഗാനം ആസ്വാദകരിലേയ്ക്ക്.
”കാലമേറെയായി…..” എന്ന് തുടങ്ങുന്ന പ്രണയ ഗാനം ആലപിച്ചിരിക്കുന്നത് ഇമ്രാൻ ഖാൻ കൊല്ലമാണ്. രാജീവ് ആലുങ്കലിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സാനന്ദ് ജോർജ് ഗ്രേസ് ആണ്.
ഡോണുകളുടെയും, ഗാങ്സ്റ്റർമാരുടെയും കഥ പറയുന്ന ‘ഉടുമ്പി’ൽ നടൻ സെന്തിൽ കൃഷ്ണ മുഖ്യ വേഷത്തിലെത്തുന്നു. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് സെന്തിൽ കൃഷ്ണ ചിത്രത്തിലെത്തുന്നത്.
നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷൻ രംഗങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറാമെന്നാണ് സൂചന. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്സെൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാദുഷയാണ് ലൈൻ പ്രൊഡ്യൂസർ. വാര്‍ത്താപ്രചരണം സുനിത സുനില്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..