KeralaLatest NewsNews

കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളത്തിന് 240.6 കോടി രൂപ സഹായധനം നല്‍കി കേന്ദ്രം

ചെറിയ സംസ്ഥാനമായ സിക്കിമിന് 6.2 കോടിയും ലഭിക്കും.

ന്യൂഡല്‍ഹി: രാജ്യമെങ്ങും കോവിഡ് രണ്ടാം തരംഗത്തിന്റെ ഭീഷണിയിലാണ്. ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ആശ്വാസം നല്‍കുന്നതിന്‍റെ ഭാഗമായി 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് 8923.8 കോടിരൂപ സഹായധനം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. മൂന്ന് തട്ടുകളിലാണ് പ്രവര്‍ത്തിക്കുന്ന പഞ്ചായത്തി രാജ് സ്ഥാപനങ്ങള്‍ക്ക് -ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍- ആണ് 2021-22ലെ ആദ്യഗഡുവായി ഈ തുക നല്‍കുക.

read also: തുടര്‍ ഭരണം, എല്‍.ഡി.എഫിനേയും പിണറായി വിജയനേയും വാനോളം പുകഴ്ത്തി വിദേശരാജ്യങ്ങളിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികള്‍

240.6 കോടി രൂപ കേരളത്തിന് ലഭിക്കും. കേരളത്തിന് ആശ്വാസമായെത്തിയ നരേന്ദ്രമോദി സര്‍ക്കാരിന് നന്ദി അറിയിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എത്തിയിരുന്നു. വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനു 1441.6 കോടി നൽകും. മഹാരാഷ്ട്രയ്ക്ക് 861.4 കോടിയും ചെറിയ സംസ്ഥാനമായ സിക്കിമിന് 6.2 കോടിയും ലഭിക്കും.

Related Articles

Post Your Comments


Back to top button