അമ്പലപ്പുഴ > സമൂഹമാധ്യമം വഴി സന്നദ്ധപ്രവർത്തകയ്‌ക്കെതിരെ അശ്ലീല പരാമർശം നടത്തിയതായി പരാതി. പുന്നപ്രയിലെ ഡൊമിസിലിയറി സെന്ററിലെ സന്നദ്ധപ്രവർത്തകയും ഡിവൈഎഫ്ഐ അംഗവുമായ രേഖ പി മോളാണ് ബിജെപി അനുഭാവിയും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കർക്കെതിരെ പുന്നപ്ര പൊലീസിൽ പരാതി നൽകിയത്.
വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് സെന്ററിൽ കഴിയുന്ന കോവിഡ് ബാധിതനായ അമ്പലപ്പുഴ കരൂർ സ്വദേശി സുബിന് (36) നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് രേഖ ആശുപത്രിയിൽ എത്തിച്ചിരുന്നു. അശ്വിൻ എന്ന സഹപ്രവർത്തകനുമായി ചേർന്ന് ബൈക്കിലാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവം വാർത്തയായതിന് പിന്നാലെ ബിജെപി അനുഭാവിയും ചാനൽ ചർച്ചകളിലെ സ്ഥിരം സാന്നിധ്യവുമായ ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ ഇതുമായി ബന്ധപ്പെട്ട് അശ്ലീലച്ചുവയുള്ള പോസ്‌റ്റ് ഇടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പകർപ്പും പരാതിക്കൊപ്പം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..