KeralaLatest NewsNews

‘പ്രചരിക്കുന്നത് ശുദ്ധ അസംബദ്ധം’; ദീപം തെളിയിച്ചതില്‍ വിശദീകരണവുമായി ഒ രാജഗോപാല്‍

ബിജെപി ദേശീയ കമ്മിറ്റിയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനും ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ വീടുകളില്‍ ദീപം തെളിയിച്ച അതേദിവസം തന്നെ ബിജെപി മുന്‍ എംഎല്‍എ ഒ രാജഗോപാലും ദീപം തെളിയിച്ചിരുന്നു. ബംഗാള്‍ ഹാഷ് ടാഗോടെയാണ് രാജഗോപാല്‍ വിളക്ക് തെളിയിച്ചത്. ഇത് ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ വലിയ ചര്‍ച്ചയായി. പിണറായി സര്‍ക്കാരിന്റെ വിജയാഘോഷത്തില്‍ ബിജെപി നേതാവും പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ഒ രാജഗോപാല്‍. സേവ് ബംഗാള്‍ ദിനത്തിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യപ്പെട്ട് ദീപം തെളിയിക്കണമെന്ന് ബിജെപി നിര്‍ദേശിച്ചിരുന്നുവെന്നും അത് തെറ്റായി പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണെന്നും ഒ രാജഗോപാല്‍ കൂട്ടിചേര്‍ത്തു.

Read Also: ഇസ്​ലാമിക ഐക്യം വളര്‍ത്തിയെടുക്കുക; പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം; ലക്ഷ്യം?

‘ബംഗാളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് ബിജെപി ദേശീയ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയര്‍പ്പിക്കാനാണ് എന്ന് പ്രചരിച്ചത് ശുദ്ധ അസംബദ്ധമാണ്.’ ഒ രാജഗോപാല്‍ പറഞ്ഞു. തപസ്യ കലാസാഹിത്യ വേദിയാണ് ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്തത്. ബിജെപി ദേശീയ കമ്മിറ്റിയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനും ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിളക്ക് കൊളുത്തിയത്.

Related Articles

Post Your Comments


Back to top button