KeralaLatest NewsNews

തെരഞ്ഞെടുപ്പിലെ പരാജയം; എല്‍ജെഡിയില്‍ പൊട്ടിത്തെറി, നാല് അംഗങ്ങള്‍ രാജിവെച്ചു

വിമര്‍ശനം ശക്തമായതോടെ ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ എല്‍ജെഡിയില്‍ പൊട്ടിത്തെറി. എം.വി ശ്രേയാംസ്കുമാറിനെതിരെ ഒരു വിഭാഗം പരസ്യമായി രംഗത്തുവന്നു. തുടര്‍ന്ന് നാല് അംഗങ്ങള്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തില്‍ നിന്നും രാജിവെച്ചു.

Also Read: പോരാളി ഷാജിയുടെ ഒരു കാപ്സൂൾ സച്ചിദാനന്ദൻ്റെ കയ്യിലുണ്ട് ,അത് പുറത്തായാൽ അതോടെ കേന്ദ്രസർക്കാർ വീഴും : സന്ദീപ് വാര്യർ

പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ഷേക്.പി.ഹാരിസ്, വി.സുരേന്ദ്രന്‍ പിള്ള, വൈസ് പ്രസിഡന്റ് എ.ശങ്കരന്‍, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി എന്നിവരാണ് രാജിവെച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തിയ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അംഗങ്ങളുടെ രാജി പ്രഖ്യാപനം.

രാജ്യസഭാ സ്ഥാനത്തിരുന്ന് മത്സരിച്ചിട്ടും പരാജയപ്പെട്ട ശ്രേയാംസ്കുമാര്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വിമര്‍ശനം ശക്തമായതോടെ ശ്രേയാംസ്‌കുമാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

Related Articles

Post Your Comments


Back to top button