COVID 19KeralaLatest NewsNews

പ്രതികളെ ഉള്‍പ്പെടുത്തി ട്രോള്‍ വീഡിയോ ; വിവാദമായതോടെ വീഡിയോകൾ പിൻവലിച്ച് പോലീസ്

തിരുവനന്തപുരം :  ഫേസ്‌ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇട്ട രണ്ട് ട്രോള്‍ വിഡിയോകളാണ് വിവാദമായതിനെത്തുടര്‍ന്ന് പൊലീസ് ഔദ്യോഗിക പേജുകളില്‍ നിന്ന് പിന്‍വലിച്ചത്. രണ്ട് വിഡിയോകളാണ് അടുത്തിടെ കേരള പൊലീസിന്റെ ഔദ്യോഗിക പേജുകളില്‍ വന്നത്.

Read Also : കോവിഡ് വാക്‌സിൻ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കാം ; അനുമതി നൽകി വ്യോമയാന മന്ത്രാലയം

മിനി ലോക്ഡൗണില്‍ പൊലീസ് കെട്ടിയ കയര്‍ പൊട്ടിച്ച സ്‌കൂട്ടര്‍ യാത്രികനെക്കൊണ്ടു തിരിച്ചു കെട്ടിക്കുന്നതായിരുന്നു ഒന്നാമത്തേത്. ലാത്തിയുമായി ചുറ്റും നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇന്‍സ്റ്റഗ്രാം ലൈവില്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവിനെ സ്റ്റേഷനില്‍ എത്തിക്കുന്ന വിഡിയോയും ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. പരിഹാസരൂപേണ പ്രതികളെ ചിത്രീകരിക്കാന്‍ പൊലീസിന് അധികാരമുണ്ടോയെന്ന ചോദ്യവും പിന്നാലെ ഉയര്‍ന്നു.

ഗതാഗതം നിയന്ത്രിക്കുന്നതിന് ഒരു കാരണവശാലും റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്ന ഡിജിപിയുടെ ഉത്തരവു നിലനില്‍ക്കെയാണ് കയറു പൊട്ടിച്ച സ്‌കൂട്ടര്‍ യാത്രികനെക്കൊണ്ട് പൊലീസ് തിരിച്ചു പഴയപടി കെട്ടിച്ചത്. കേരള പൊലീസിന്റെ സമൂഹമാധ്യമ ഇടപെടലുകളില്‍ പലതും നിരുത്തരവാദപരമാണെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Related Articles

Post Your Comments


Back to top button