KeralaLatest NewsIndia

ഭര്‍ത്താവ് ഹൃദായാഘാതം മൂലം മരിച്ച് പതിനാലാം ദിവസം ഭാര്യയും മരിച്ചു, അനാഥയായി നഴ്‌സ് ദമ്പതികളുടെ മകൾ

സൗദിയില്‍ നഴ്‌സായിരുന്ന ഇരുവരും കുറച്ചു കാലം മുന്‍പാണു ബെംഗളൂരുവില്‍ എത്തിയത്.

അമയന്നൂര്‍: ഭര്‍ത്താവ് മരിച്ചതിന്റെ പതിനാലാം ദിവസം ഭാര്യയുടെ ജീവൻ കവര്‍ന്ന് കോവിഡ്. അമയന്നൂരിലെ നഴ്‌സ് ദമ്പതിമാരുടെ മരണം നാടിന്റെ നൊമ്പരമായി. ഭര്‍ത്താവിന്റെ മരണത്തില്‍ നിന്ന് മോചിതയാവും മുന്‍പെ കഴിഞ്ഞ ദിവസമാണ് ഒറവയ്ക്കല്‍ പ്ലാക്കിയില്‍ ഷീബയെ കോവിഡിന്റെ രൂപത്തില്‍ മരണം കവര്‍ന്നത്. ഇതോടെ ഏക മകള്‍ യാസ്മി തനിച്ചായി.

കഴിഞ്ഞ 23നായിരുന്നു രാജസ്ഥാന്‍ സ്വദേശി ഫിറോസിന്റെ മരണം. ഇതിന്റെ മനോവിഷമത്തില്‍ കഴിയുന്നതിനിടെ ഷീബയ്ക്കു കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണു മരിച്ചത്. സൗദിയില്‍ നഴ്‌സായിരുന്ന ഇരുവരും കുറച്ചു കാലം മുന്‍പാണു ബെംഗളൂരുവില്‍ എത്തിയത്. തൂടര്‍ന്ന് ഭാര്യ ഷീബ ബെംഗളൂരുവില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ആരംഭിക്കുകയും ചെയ്തു.

ഇതിനിടെ ഭര്‍ത്താവ് ഫിറോസ് സൗദിയിലേക്കു തിരിച്ചുപോകാന്‍ തുടങ്ങുന്നതിനിടെയായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ചത്. സംസ്‌കാരം അവിടെ നടത്തി. പ്ലാക്കിയില്‍ മാത്തന്‍ കുരുവിളയുടെയും അന്നമ്മയുടെയും മകളാണു ഷീബ. ഏക മകള്‍ യാസ്മി ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയാണ്.

Related Articles

Post Your Comments


Back to top button