08 May Saturday

മോഡിയെ വിമര്‍ശിച്ചു; സച്ചിദാനന്റെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

Photo Credit: Koyamparambath Satchidanandan, Facebook

കൊച്ചി > കവി സച്ചിദാനന്ദന്റെ ഔദ്യോഗിക അക്കൗണ്ടിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയെക്കുറിച്ചുള്ള പോസ്റ്റിട്ടതിന് പിന്നാലെയാണ് വിലക്ക്. ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് പരാതിയുണ്ട്. 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്. 30 ദിവസം ഫേസ്ബുക്കില്‍ ലൈവായി എത്തരുതെന്നും മുന്നറിയിപ്പുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് നടപടിയെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചു. 'ബിജെപിയെ വിമര്‍ശിക്കുന്നവര്‍ നിരീക്ഷണത്തിലാണെന്ന് സംശയിക്കുന്നു. ഭരണകൂടവും ഫേസ്ബുക്കും ധാരണയുണ്ടെന്നാണ് മനസിലാകുന്നത്' - സച്ചിദാനന്ദന്‍ പറഞ്ഞു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top